പൊതുനിരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി

പൊതുനിരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമാകുന്നതിനെതിരെ ഹൈക്കോടതി. നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. പൊതു നിരത്തില്‍ ഫ്‌ലക്‌സ്
ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ടോ എന്ന് കോടതി ആരാഞ്ഞു.

മെസിയെ മിശിഹ എന്ന് വിശേഷിപ്പിച്ച് പള്ളിക്ക് മുന്നില്‍ ഫ്‌ലക്‌സ് സ്ഥാപിച്ച ഫ്‌ളക്‌സിനെതിരെ പള്ളിക്കമ്മറ്റിയാണ് കോടതിയെ സമീപിച്ചത്.

മാവേലിക്കര തച്ചാനം സെന്റ് മേരീസ് പള്ളി ഭാരവാഹികളാണ് ഹരജിക്കാര്‍. മെസിയെ മിശിഹ എന്ന് വിശേഷിപ്പിച്ച് പള്ളിക്ക് മുന്നില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചു എന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു

KCN