സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിന്റെ ബസാണ് അപകടത്തില്‍പെട്ടത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തകര്‍ന്ന ബസില്‍ കുടങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

KCN

more recommended stories