പയ്യന്നൂരിലെ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

പയന്നൂര്‍: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ടൗണ്‍ ടേബിള്‍, സ്വാഗത്, ദാസാലൈന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. പൊന്നൂസ് ബേക്കറി, കോറോം, കൂര്‍ക്കരയിലെ ബേക്കറി പലഹാര നിര്‍മ്മാണ കേന്ദ്രം, തായത്ത് വയലിലെ സമൂസ നിര്‍മ്മാണ കേന്ദ്രം എന്നിവിടങ്ങളിലും പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പെരുമ്പ മെയിന്‍ ബസ്സ്റ്റോപ്പിനു എതിര്‍വശത്തുള്ള ലോഞ്ച റസ്റ്റോറന്റില്‍ നിന്നു പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ കെ ദാമോദരന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

KCN

more recommended stories