നീര്‍ച്ചാല്‍ ടൗണില്‍ തെരുവു വിളക്കു കാത്താതായിട്ടു മാസങ്ങള്‍ കഴിഞ്ഞു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

നീര്‍ച്ചാല്‍: നീര്‍ച്ചാല്‍ ടൗണില്‍ പഞ്ചായത്ത് അധികൃതരും വൈത്യുതി വകുപ്പും സാമൂഹ്യ വിരുദ്ധരുമായി സഖ്യത്തിലായെന്ന് നാട്ടുകാര്‍. നീര്‍ച്ചാല്‍ മീത്തലെ ബസാറിലെ തെരുവു വിളക്കുകള്‍ മാസങ്ങളായി നോക്കു കുത്തിയായിരിക്കുന്നു. അറ്റകുറ്റപ്പണി നടത്തി തെരുവു വിളക്കു കത്തിക്കാന്‍ ഗ്രാമ പഞ്ചായത്ത് അധികൃതരോ വൈദ്യുതി വകുപ്പ് അധികൃതരോ താല്‍പ്പര്യമെടുക്കുന്നില്ല- നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത മദ്യ കച്ചവടം, മഡ്ക്ക, പാന്‍ വ്യാപാരം എന്നിവയുടെ കേന്ദ്രമായി മീത്തലെ ബസാര്‍ മാറിയിരിക്കുന്നു. അനധികൃത മദ്യം ഇവിടെ സുലഭമാണ്.

മീത്തലെ ബസാറിലെ ഒരു പെട്ടിക്കട കേന്ദ്രീകരിച്ച് നിരോധിച്ച പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടക്കുന്നു. ഇതേ പരിസരത്ത് മഡ്ക്ക കളിയും നടക്കുന്നു. രാത്രി 7 മണി കഴിഞ്ഞാല്‍ മീത്തലെ ബസാര്‍ ഇരുട്ടിലാണ്. മീത്തലെ ബസാറില്‍ ബസ് ഇറങ്ങി ഓട്ടോ റിക്ഷയില്‍ പോകേണ്ടവര്‍ക്കും നടന്നു പോകേണ്ടവര്‍ക്കും ഇരുട്ടില്‍ തപ്പേണ്ട സ്ഥിതിയാണെന്നും പരാതിയുണ്ട്. രണ്ട് മാസം മുമ്പാണ് തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായത്. നാട്ടുകാര്‍ പല തവണ ഗ്രാമ പഞ്ചായത്ത് അധികൃതരോടും വൈദ്യുതി ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിരുന്നു-നാട്ടുകാര്‍ പറയുന്നു.

KCN

more recommended stories