സൈനുല്‍ ആബിദിനെ എച്ച് ആര്‍ പി എം അനുമോദിച്ചു

ബോവിക്കാനം: കളിച്ചു കൊണ്ടിരിക്കെ കുളത്തില്‍ വീണ് അപകടത്തില്‍ പെട്ട സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയ യു കെ ജി വിദ്യാര്‍ത്ഥി മല്ലം വാര്‍ഡിലെ തൈവളപ്പ് സൈനുല്‍ ആബിദിനെ മനുഷ്യവകാശ സംരക്ഷണ മിഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കൂക്കല്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പി ആര്‍ ഒ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് ഷാഫി ചൂരിപള്ളം, ആരോഗ്യ സെല്‍ ചെയര്‍മാന്‍ ബി അഷ്‌റഫ്, വനിതാ സെല്‍ ചെയര്‍പേഴ്‌സണ്‍ ജമീല അഹമ്മദ്, മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍മല്ലത്ത്, ഷെരീഫ് മല്ലത്ത്, മുനീര്‍ തൈവളപ്പ് തുടങ്ങിയവര്‍ സംസാരിച്ചു

KCN

more recommended stories