പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ബുധനാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ബുധനാഴ്ച കാസര്‍കോട്ട് വെച്ച് നടക്കും. ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമ വാര്‍ഷിക ദിനമായ ബുധനാഴ്ച രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. എം.പി. അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ.മുനീര്‍, പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും.

മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോഷക സംഘടനകളുടെ മുഴുവന്‍ ഘടകത്തിലേയും കമ്മിറ്റി അംഗങ്ങള്‍ സംബന്ധിക്കും.

KCN

more recommended stories