പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; കുത്തിയത് ബൈക്കിലെത്തിയ സംഘമെന്ന് സൂചന

പത്തനംതിട്ട > പത്തനംതിട്ട ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്.

ഇന്നുച്ചയ്ക്ക് 12.40നാണ് സംഭവം. ഊപ്പമണ്‍ ജംങ്ങ്ഷനില്‍ വെച്ച് ബൈക്കില്‍ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡിവൈഎസ്പി ഷെഫീക്കിന്റെ നേതൃത്യത്തില്‍ അന്വേഷണം തുടങ്ങി. ഒരു പ്രതി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.

KCN

more recommended stories