10 വര്‍ഷം മുമ്പ് അപകടമരണം നടന്ന സ്ഥലത്ത് വീണ്ടും അപകടഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈന്‍

കുമ്പള: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 10 വര്‍ഷം മുമ്പു യുവാവ് മരണപ്പെട്ട അതേ സ്ഥലം മറ്റൊരു ദുരന്ത ഭീഷണി നേരിടുന്നു. ബംബ്രാണ വയലിലാണ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി പ്രദേശവാസിയായ ജാഫര്‍ എന്ന യുവാവ് 10 വര്‍ഷം മുമ്പ് മരിച്ചത്. നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും അന്ന് ജീവഹാനി സംഭവിച്ചിരുന്നു.

ഇതേ വയലിനു കുറുകെയാണ് വീണ്ടും അതേ ദുരന്തം ആവര്‍ത്തിക്കുമെന്ന് ഭയപ്പെടുന്ന രീതിയില്‍ വീണ്ടും വൈദ്യുതി കമ്പി താഴ്ന്ന് തൂങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. അന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും കമ്പി മാറ്റിക്കെട്ടാന്‍ കൂട്ടാക്കാത്ത അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയത് ഈ നിലയില്‍ എന്ന് ആരോപണമുയര്‍ന്നിരുന്നു. പഴക്കമാണ് ലൈന്‍, താഴെ നിന്ന് കൈനീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ തൂങ്ങി നില്‍ക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഏത്രയും പെട്ടെന്ന് ലൈന്‍ മാറ്റിക്കെട്ടാന്‍ കെ എസ് ഇ ബി അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

KCN