അയിത്തത്തിനെതിരെ: ബെള്ളൂരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മഹിളാകൂട്ടായ്മ

മുള്ളേരിയ :  കാസര്‍കോട് ജില്ലയിലെ ബെള്ളൂര്‍ പൊസളിഗെയില്‍ അയിത്തം മൂലം റോഡില്ലാതെ നീതിനിഷേധത്തിന് ഇരയാകുന്ന കോളനിവാസികള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തുന്ന മഹിളാ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്തു . ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നാട്ടക്കല്‍ ചെക്ക് പോസ്റ്റില്‍ കേന്ദ്രീകരിച്ച നൂറുകണക്കിന് മഹിളകള്‍ കോളനി വരെ രണ്ടു കിലോമീറ്റര്‍ നടന്നു.

വാഹനങ്ങള്‍ സഞ്ചരിക്കാതിരിക്കാന്‍ ജന്മി നശിപ്പിക്കുന്ന പഞ്ചായത്ത് റോഡിലൂടെയാണ് കോളനിയിലെത്തിയത്. ഭൂവുടമയ്ക്ക് ഒത്താശ ചെയ്യുന്ന ബിജെപി ഭരണസമിതിക്കെതിരെയും രോഷമുയര്‍ന്നു . പ്രവര്‍ത്തകരും നേതാക്കളും വൈകുന്നേരം വരെ കോളനിവാസികളോടൊപ്പമുണ്ടാകും .

KCN

more recommended stories