കുട്ടനാടിന് കൈത്താങ്ങുമായി റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: വൈകല്യം മറന്ന് കൂട്ടുകാര്‍ക്ക് കൈത്താങ്ങായി റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പ്രകൃതിദുരന്തത്തില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അത്യുത്തര കേരളത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ സഹായ ഹസ്തം നീട്ടിയത്. റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകു, പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം എന്നിവരുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ കൈമാറി.

പടം: പ്രകൃതി ദുരന്തത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടനാട്ടിലെ കുട്ടികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുമായി കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

KCN

more recommended stories