മലമ്പുഴ അണക്കെട്ട് പരമാവധിശേഷിയിലേക്ക്; ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം പരമാവധി ശേഷിയിലേക്ക് എത്തുന്നതിനാല്‍ മലമ്പുഴ അണക്കെട്ട് തുറന്നു. 115.06 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. നിലവില്‍ 114.86 മീറ്റര്‍ ജലമുണ്ട്. നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മലമ്പുഴ അണക്കെട്ടിലെ വെളളം ഒഴുക്കിവിടുന്നത്. അതേസമയം, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴയേറെയും. ആലപ്പുഴ കരുവാറ്റയില്‍ റയില്‍പാളത്തിലേക്ക് മരം വീണതിനാല്‍ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതിനിടെ, ഇടമലയാര്‍ അണക്കെട്ടിലും ജാഗ്രതാ നിര്‍ദ്ദേശം ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു.നിലവില്‍ ഡാമിലെ ജലനിരപ്പ് 167.05 മീറ്ററാണ്. 168.5 മീറ്റര്‍ എത്തുമ്പോള്‍ അവസാന ജാഗ്രതാ നിര്‍ദ്ദേശം(റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കും. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ഇതിനോടകം ജില്ലയിലെ മംഗലംഡാം, പോത്തുണ്ടി അണക്കെട്ടുകളിലെ വെളളം തുറന്നുവിട്ടിരുന്നു

KCN

more recommended stories