ഓണം സ്പെഷ്യല്‍ ഡ്രൈവ് ഊര്‍ജ്ജിതം; എക്സൈസ് പിടികൂടിയത് 54 ലിറ്റര്‍ മദ്യം

കാസര്‍കോട് : ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി കറന്തക്കാട് കുഡ്‌ലു എന്നീ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കര്‍ണ്ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പനാനുമതിയുള്ള ബാംഗ്ലൂര്‍ മാള്‍ട്ട് വിസ്‌കിയുടെ വില്‍പ്പനക്കായി സൂക്ഷിച്ചു വച്ച 300 ടെട്രാപാക്കറ്റ് അനധികൃതമദ്യമാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. എം. പ്രവീണിന്റെ നേതൃത്വത്തില്‍ കണ്ടെത്തി പിടികൂടിയത്. അനധികൃത മദ്യവില്പനക്കാരനായ സുനില്‍ കുമാര്‍ എന്നയാള്‍ ഓണവിപണി ലക്ഷ്യമിട്ട് തന്റെ വീട്ടിലും പരിസരത്തും വന്‍തോതില്‍ മദ്യം അനധികൃതമായി സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തവേയാണ് 54 ലിറ്റര്‍ വരുന്ന കര്‍ണ്ണാടക മദ്യവുമായി പ്രതി കാസര്‍കോട് താലൂക്കില്‍ കുഡ്‌ലു വില്ലേജില്‍ പായിച്ചാല്‍ ശേഷമന അമ്പലത്തിന് സമീപം തോട്ടത്തില്‍ വീട്ടില്‍ താമസം പരേതനായ അപ്പക്കുഞ്ഞി മകന്‍ സുനില്‍കുമാര്‍ കെ. (37) എന്നയാളെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്. മദ്യം കടത്തുവാനുപയോഗിച്ച കെ എല്‍ 14 ഡി 1801 നമ്പര്‍ മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത മദ്യത്തിന് ഏകദേശം 40,000 രൂപ വില കണക്കാക്കുന്നു. കേസ് കണ്ടെടുത്ത പാര്‍ട്ടിയില്‍ കാസറഗോഡ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി. എം. പ്രവീണിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ സി. കെ. വി. സുരേഷ്, ആര്‍. രമേശന്‍, ജോസഫ് അഗസ്റ്റ്യന്‍, ചാള്‍സ് ജോസ്, ഡ്രൈവര്‍ സത്യന്‍.

KCN

more recommended stories