മെഗാ പുസ്തകമേള: പി. കവിതാലാപന മത്സരവും നാടകഗ്രാമവും ആഗസ്ത് 4ന്

കാസര്‍കോട്: കൈരളി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ മയൂര ആര്‍ട്ട്പ്രസ് ബുക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്ന മെഗാ പുസ്തകമേള 2018 ജൂലൈ 27 മുതല്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിനു സമീപം നടന്നുവരുന്നു. മേളയുടെ ഭാഗമായി എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കായി ആഗസ്ത് 4ന് ഉച്ചയ്ക്ക് 2 മണി മുതല്‍ പി. കവിതാലാപന മത്സരവും വൈകുന്നേരം 5 മണിക്ക് നാടകഗ്രാമവും ( കാടകത്തിന്റെ നാടകപ്പെരുമയുടെ ഓര്‍മ്മകളും അനുഭവങ്ങളും ) സംഘടിപ്പിക്കുന്നു.

പി. കവിതാലാപന മത്സരത്തില്‍ കളിയച്ചന്‍ സിനിമയുടെ സംവിധായകന്‍ ഫാറൂക്ക് അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥിയായി എത്തും. കാടകത്തിന്റെ നാടകപ്പെരുമയുടെ ഓര്‍മ്മകളും അനുഭവങ്ങളും വിളിച്ചോതുന്ന നാടകഗ്രാമത്തില്‍ എന്‍. ശശിധരന്‍, ബാബു അന്നൂര്‍ എന്നിവരാണ് മുഖ്യാതിഥികളായി എത്തുന്നത്.

KCN

more recommended stories