ഉപ്പള സ്‌കൂളിന് സമീപം വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള : സ്‌കൂളിന് സമീപം വില്‍പന നടത്തുകയായിരുന്ന കര്‍ണാടക വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കൂടിയായ പെരിങ്കടി ഐല മൈദാനിയിലെ ബി.ജെ.പി ഹനീഫിനെയാണ് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം എ.ജെ.ഐ സ്‌കൂളിന് സമീപം വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്.

KCN

more recommended stories