എന്‍ടിയു ധര്‍ണ്ണാ സമരം നടത്തി

കാസര്‍കോട്: വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുക, ഹയര്‍സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുപിന്നിലെ അട്ടിമറി അന്വേഷിക്കുക, പെന്‍ഷന്‍ പ്രായം 60ആയി ഏകീകരിക്കുക തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അധ്യാപകരുടെ അര്‍ഹത പെട്ട അവകാശങ്ങള്‍ നേടി എടുക്കുന്നതിനും വേണ്ടി എന്‍ടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.ശീകാന്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍ടിയു ജില്ലാഅധ്യക്ഷന്‍ വിഘ്നേശ്വര കെതുകൊടി അധ്യക്ഷത വഹിച്ചു. എന്‍ടിയു സംസ്ഥാന സെക്രട്ടറി അനൂപ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പ്രഭാകരന്‍ നായര്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, രേവതി, വെങ്കപ്പഷെട്ടി, രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories