അമിത ഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്: ഹൈക്കോടതി

കൊച്ചി: വിദ്യാലയങ്ങളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സ്‌കൂള്‍ ഫീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറും അഞ്ചു രക്ഷിതാക്കളും നല്‍കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ചാണ് ഉത്തരവിട്ടത്.

കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും യോജിക്കാത്ത തരത്തിലുള്ള ഫീസാണ് വിദ്യാലയങ്ങള്‍ ഈടാക്കുന്നതെങ്കില്‍ അത്തരം സ്‌കൂളുകള്‍ ലാഭത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാനുള്ള അധികാരവും ഇതിലുള്‍പ്പെടുമെന്നും ഇക്കാരണത്താല്‍ തന്നെ സര്‍ക്കാരിന് ഇടപെടാനാവുമെന്നും കോടതി വ്യക്തമാക്കി.

KCN

more recommended stories