കാഞ്ഞങ്ങാട് നഗരത്തില്‍ കാല്‍നട യാത്രയ്ക്ക് ഭീഷണിയായി ഇലക്ട്രിക് പോസ്റ്റ്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ കാല്‍നട യാത്രയ്ക്ക് ഭീഷണിയായി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു കിടക്കുന്നത് ഏറെ നാളായിട്ടും നീക്കം ചെയ്തില്ല. കെ എസ് ടി പി റോഡിന്റെ പ്രവര്‍ത്തികള്‍ക്ക് വേണ്ടി പഴയ വൈദ്യുതി പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചെങ്കിലും പഴയ പോസ്റ്റ് സ്ഥലത്തു തകര്‍ന്നു കിടക്കുന്നത് നീക്കം ചെയ്തില്ല. ഇതിന്റെ ദ്രവിച്ച ഇരുമ്പ് കമ്പി പുറത്തേക്കു തള്ളി നില്കുന്നത് മൂലം ഇതുവഴി നഗരത്തിലെത്തുന്ന കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നത് നിത്യ സംഭവമാണ്.ഇത് മാറ്റി ഇടണമെന്ന് പ്രദേശത്തെ വ്യാപാരികളും മറ്റും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.പക്ഷെ നടപടി ഉണ്ടായില്ല.കഴിഞ്ഞ ദിവസം നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാലില്‍ പോസ്റ്റ് തട്ടി മാരകമായി പരിക്കേറ്റിരുന്നു. എത്രയും പെട്ടന്ന് തകര്‍ന്നുകിടക്കുന്ന പോസ്റ്റ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

KCN

more recommended stories