ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; പോലീസില്‍ പരാതി നല്‍കി

നീലേശ്വരം: നീലേശ്വരം മേല്‍പാലത്തിനു സമീപം മാട്ടുമ്മല്‍ കോംപ്ലക്സിലെ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.് തിങ്കളാഴ്ച വൈകിട്ട് കല്ലേറുണ്ടായത്.

ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പ്രകടനം കടന്നുപോയ വഴിയില്‍ ബിജെപി, ബിഎംഎസ് കൊടിമരങ്ങളും പതാകകളും പിഴുതെറിഞ്ഞതായും പരാതിയുണ്ട്. കരിന്തളം ടൗണില്‍ കരിന്തളം ബാങ്കിനു സമീപത്തെ ബിജെപി കൊടിമരവും പതാകയും നശിപ്പിച്ചതായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

KCN

more recommended stories