കനത്ത മഴ: ആദ്യ തുരങ്കപാതയായ കുതിരാനില്‍ മണ്ണിടിച്ചില്‍

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാതയായ കുതിരാനില്‍ മണ്ണിടിച്ചില്‍. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിര്‍മ്മാണം തുടരുമെന്നും ദേശീയപാതഅധികൃതര്‍ അറിയിച്ചു. കുതിരാനില്‍ ആദ്യത്തെ തുരങ്കത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്.പുലര്‍ച്ചെ വരെ നീണ്ട മഴയെ തുടര്‍ന്ന് തുരങ്കത്തിനു മുകളിലുളള മണ്ണാണ് ഇടിഞ്ഞുവീണത്.

തുരങ്കത്തിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് മണ്ണിച്ചിലിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാത അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തി. മണ്ണു മാറ്റാനുളള നടപടികള്‍ തുടങ്ങി.തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ വടക്കാഞ്ചേരിക്ക് സമീപമാണ് വിസ്മയം തീര്‍ക്കുന്ന കുതിരാന്‍ തുരങ്കം . നിരവധി തൊഴിലാളികള്‍ മാസങ്ങളോളം മല്ലിട്ടാണ് കുതിരാന്‍ മലയിലെ പാറ തുരന്ന് തുരങ്കം പൂര്‍ത്തിയാക്കിയത്. 968 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ടക്കുഴല്‍ പാതയാണിത്. ഇവിടെ മറ്റ് ജോലികള്‍ നടന്നു വരികയാണ്.

KCN

more recommended stories