ഓണം ആഘോഷമാക്കാന്‍ കെആര്‍ടിസിയും; 64 സ്‌പെഷല്‍ സര്‍വീസുകള്‍

വീണ്ടും ഒരു ഓണം കൂടി വന്നെത്തുകയായി. ഓണത്തിനു നാട്ടിലേയ്‌ക്കെത്താന്‍ സ്‌പെഷ്യല്‍ 64 സ്‌പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി. കോട്ടയം (6), എറണാകുളം (7), തൃശൂര്‍ (9), പാലക്കാട് (8), കോഴിക്കോട് (1), കണ്ണൂര്‍ (2), കുമളി (2) എന്നിവിടങ്ങളിലേക്കും തിരിച്ചു തിരക്കനുസരിച്ചുമാണ് സ്‌പെഷല്‍ സര്‍വീസുകള്‍. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്കു ദിവസേന മൂന്നു സ്‌പെഷലും അനുവദിച്ചിട്ടുണ്ട്. കൂടാതെ തിരികെ യാത്രയ്ക്കും ഇത്രയും സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ആര്‍ടിസി ഇതിനകം എഴുപതോളം സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ആര്‍ടിസിയുടെ സ്‌പെഷല്‍ ബസുകളിലൊന്നുപോലും സേലം വഴിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സേലം വഴി തെക്കന്‍ കേരളത്തിലേക്കു നാല് സ്‌പെഷല്‍ സര്‍വീസ് നടത്താനായി താല്‍കാലിക പെര്‍മിറ്റിന് അപേക്ഷിച്ചതായി ടോമിന്‍ തച്ചങ്കരി ഒരു മാധ്യമത്തോട് പ്രതികരിച്ചു. കിട്ടിയാല്‍ സേലം വഴി പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് അധിക സര്‍വീസ് നടത്താനാകും.

KCN

more recommended stories