പുത്തിഗെയില്‍ കുന്നിടിഞ്ഞ് വീണ് വീടിന് നാശം

പുത്തിഗെ: കുന്നിടിഞ്ഞു വീണ് വീടിനു നാശം. പുത്തിഗെ റേഷന്‍ കടയ്ക്കടുത്തെ വിനോദ് കുമാര്‍ റൈയുടെ വീടിനു മുകളിലേക്കാണ് ഇന്നലെ വൈകിട്ട് കുന്നിടിഞ്ഞു വീണത്. വിനോദ് കുമാര്‍ റൈ മുഗു ബാങ്ക് ജീവനക്കാരനാണ്. അപകടസമയത്ത് വിനോദ് കുമാര്‍ കാസര്‍കോട്ടും ഭാര്യ വിജയലക്ഷ്മി, മകള്‍ പൃഥ്വി എന്നിവര്‍ മറ്റൊരു വീട്ടിലുമായിരുന്നതിനാല്‍ അപകടം ഒഴിവായി.

KCN

more recommended stories