ഉദയകുമാര്‍ ഉരുട്ടിക്കൊല: മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാല്, അഞ്ച്, ആറ് പ്രതികളായ ഡിവൈഎസ്പി അജിത്, മുന്‍ എസ്പിമാരായ ടികെ ഹരിദാസ്, ഇകെ സാബു എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്.

അപ്പീല്‍ തീര്‍പ്പാക്കും വരെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷം തടവാണ് വിചാരണക്കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ആദ്യ രണ്ട് പ്രതികളായ പോലീസുകാരെ വധശിക്ഷക്ക് വിധിച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ആദ്യ മൂന്ന് പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായത്.

KCN

more recommended stories