പ്രളയഭൂമിയായ കുട്ടനാട്ടിലെ സഹോദരങ്ങള്‍ക്ക് സാന്ത്വനമായി ഉറൂസെ ഉപ്പാവ കമ്മിറ്റി ഭാരവാഹികള്‍

കാസര്‍കോട് : ഹസ്രത്ത് ശൈഖ് അബ്ദുള്ളാ ഷാ ഖാദിരി അല്‍ ഖദീരി ഉപ്പാവയുടെ 10 -ാമത് ഉറൂസിന്റെ ഭാഗമായി നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ സഹോദരങ്ങള്‍ക്ക് 1000 ചാക്ക് അരിയും പുതപ്പുമായി, ഹസ്രത്ത് ശൈഖ് മസീഹ സത്താര്‍ ഷാ ഖാദിരി അവര്‍കളുടെ ആശീര്‍വ്വാദത്തോടു കൂടി ഞായറാഴ്ച്ച വൈകിട്ട് പുറപ്പെട്ട സംഘമാണ് ഇന്ന് രാവിലെ കുട്ടനാട്ടില്‍ എത്തിച്ചേര്‍ന്നത്. ആലപ്പുഴ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സുമനസ്സുകളുടെ സാന്നിദ്ധ്യത്തില്‍ വെച്ച് ഉറൂസ്‌കമ്മിറ്റി ചെയര്‍മാന്‍ എ.ടി.അബ്ദുല്‍ അസീസ് ബഹുമാനപ്പെട്ട ജില്ലാ കലക്ടര്‍ എസ്.സുഹാസിന് സഹായനിധി കൈമാറി. സഹായം ഏറ്റു വാങ്ങുന്ന ചടങ്ങില്‍ ആലപ്പുഴ തഹസ്സില്‍ദാര്‍ മുരളി, തിഹസ്സില്‍ദാര്‍ ഒ.ജെ.ബേബി, എ.കെ.ജി.എസ്.എം.എ ആലപ്പുഴ ജില്ലാ സെക്രട്ടറി കെ.നാസര്‍ എന്നിവര്‍ പങ്കെടുത്തു. ജാതി മത പ്രദേശ വ്യത്യാസമില്ലാതെ ഒത്തുരമയോടെ പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും ഊന്നല്‍ നല്‍കുന്ന നമ്മുടെ സംസ്‌കാരത്തിന് ഇത്തരം പരിപാടികള്‍ അഭിമാനമാണെന്ന് ബഹുമാനപ്പെട്ട ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

KCN

more recommended stories