മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എ ബി വാജ്‌പേയി (94) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്) ല്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് നില ഗുരുതരമായത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന വാജ്പേയ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മൂത്രനാളി, ശ്വാസനാളി എന്നിവയിലെ അണുബാധ, വൃക്കപ്രശ്നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ നല്‍കിയിരുന്നത്.

1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്നു. മൂന്ന് പ്രാവശ്യം അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. 1996ല്‍ 13 ദിവസം പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചതാണ് ആദ്യത്തേത്. പിന്നീട് 1998- 99 കാലയളവില്‍ 11 മാസം പ്രധാനമന്ത്രിക്കസേരയിലിരുന്നു. വാര്‍ധക്യസഹജമായ അസുഖം മൂലം 2009 മുതല്‍ പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി 7.15 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം അദ്ദേഹം ആശുപത്രിയില്‍ വാജ്‌പേയിക്കൊപ്പമുണ്ടായിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, രാധാ മോഹന്‍ സിങ്, പിയുഷ് ഗോയല്‍, സ്മൃതി ഇറാനി, ഡോ. ഹര്‍ഷവര്‍ധന്‍, സുരേഷ് പ്രഭു, ബിജെപി എംപി മീനാക്ഷി ലേഖി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരും വാജ്പേയിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയവരും ആശുപത്രിയിലെത്തി ആരോഗ്യനില തിരക്കിയിരുന്നു.

KCN

more recommended stories