കാസര്‍കോട് ചുഴലിക്കാറ്റ് വരുമെന്ന് വ്യാജ സന്ദേശം: യുവാവ് അറസ്റ്റില്‍

കാസര്‍കോട് ; സംസ്ഥാനമുടനീളം പ്രളയക്കെടുതിയില്‍ ജനംഭീതിയില്‍ കഴിയുമ്പോള്‍ എ.ഡി.എം എന്ന വ്യാജേന ശബ്ദസന്ദേശം നല്‍കിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ബാഡൂര്‍ സ്വദേശി ഉദയനാ (29)ണ് അറസ്റ്റിലായത്. കാസര്‍കോട്ട് അടുത്ത ഒരു മണിക്കൂറില്‍ ശക്തമായ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും കാസര്‍കോട് എ.ഡി.എം മുന്നറിയിപ്പ് നല്‍കുന്നു എന്ന വ്യാജേന ശബ്ദ സന്ദേശമായിരുന്നു പ്രചരിപ്പിച്ചത്. കാസര്‍കോട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുമ്പള എസ്.ഐ. ടി.വി അശോകന്‍ നടത്തിയ അന്വേഷണത്തിലാണ്് പ്രതി വലയിലായത്.

KCN

more recommended stories