ദുരിതാശ്വാസം: 25 കിന്റല്‍ അരിയും 3 ലക്ഷത്തില്‍പ്പരം രുപയുടെ അവശ്യസാധനങ്ങളുമായി ഡിവൈഎഫ്ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി

കാറഡുക്ക:  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ 25 കിന്റല്‍ അരിയും 3 ലക്ഷത്തില്‍പ്പരം രുപയുടെ അവശ്യസാധനങ്ങളും ഡി വൈ എഫ് ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ശേഖരിച്ചു. സാധനങ്ങളും വഹിച്ച് വാഹനം ശനിയാഴ്ച്ച രാവിലെ വയനാട്ടിലേക്ക് തിരിച്ചു. മുള്ളേരിയയില്‍ വെച്ച് നടന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സി പി ഐ എം ഏരിയ സെക്രടറി സിജി മാത്യു നിര്‍വഹിച്ചു.  നവീന്‍കുമാര്‍ (ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി) സ്വാഗതം പറഞ്ഞു. രജീഷ് കെ പി (ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് )അദ്ധ്യാക്ഷനായിരുന്നു. ഡി വൈ എഫ് ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യങ്ങള്‍, കുടിവെള്ളം, പുതിയ വസ്ത്രം എന്നിവ ശേഖരിച്ചു . കര്‍മ്മംതൊടി, മുള്ളേരിയ, യൂണിറ്റ് തലങ്ങളിലും നിന്നും സഹായങ്ങള്‍ സ്വീകരിച്ചു. പരിപാടിക്ക് നേതാക്കളായ കെ ജയന്‍, മനീഷ്, കിഷോര്‍ കാടകം, എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories