ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങള്‍ നല്‍കി

ബെള്ളിപ്പാടി: കേരള സംസ്ഥാനത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങള്‍ നല്‍കി മാതൃകയാവുന്നു എസ്.എസ്.എഫ് ബെള്ളിപ്പാടി യൂണിറ്റ്. സാന്ത്വനം പ്രവര്‍ത്തകര്‍ ശേഖരിച്ച വിഭവങ്ങള്‍ ആദൂര്‍ സി ഐ മാത്യു എം എ യൂടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന സാമുഹിക നേതാവ് സി മുഹമ്മദ്, എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി റിനാസ്, ആശിഫ്,അഷ്‌റഫ്, അന്‍ഷാഫ്, ഉവൈസ് എന്നിവര്‍ സംബന്ധിച്ചു.

KCN