നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണകളുണര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം. രാവിലെ തന്നെ പുതുവസ്രത്രങ്ങളണിഞ്ഞും അത്തര്‍പൂശിയും കുട്ടികളും പുരുഷന്‍മാരും അടുത്തുള്ള പള്ളികളില്‍ പോയി പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ കാഞ്ഞങ്ങാട് സലഫി മസ്ജിദ് ഈദ് ഗാഹിന്‍ മുഹാജിര്‍ ഫറൂഖി നേതൃത്വം നല്‍കുന്നു.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയും പെരുന്നാളിന് പ്രത്യേകമായ പലഹാരങ്ങളുണ്ടാക്കിയും അതിഥികളെയും ബന്ധുക്കളെയും സ്വീകരിച്ചുമാണ് കുടുംബങ്ങള്‍ വീടുകളില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

മഹാപ്രളയം വേട്ടയാടിയ കേരളത്തിന് വേണ്ടി പെരുന്നാള്‍ നിസ്‌ക്കാരത്തിന് ശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച പശ്ചാത്തലത്തില്‍ പലരും പെരുന്നാള്‍ ദിനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ചു. പലയിടത്തും പെരുന്നാള്‍ ഖുതുബയ്ക്ക് ശേഷം പ്രളയബാധിതര്‍ക്ക് വേണ്ടി ധനസമാഹരണവും നടന്നു.

KCN

more recommended stories