അപകടാവസ്ഥയിലായ ബാവിക്കര സ്‌കൂള്‍ ഇനി മദ്‌റസയില്‍ പ്രവര്‍ത്തിക്കും

ബോവിക്കാനം: ബാവിക്കര ഗവ. എല്‍.പി സ്‌കൂളിള്‍ ഇനി ബാവിക്കര മുഈനുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രവര്‍ത്തിക്കും. കെട്ടിടം അപകടാവസ്ഥയില്ലായതിനെ തുടര്‍ന്നാണ് മദ്‌റസയിലേക്ക് മാറ്റിയത്. സ്‌കൂള്‍ കെട്ടിടത്തിന്റെ തറയിലും ചുമരുകളിലും തൂണുകള്‍ക്കും വിളളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായതോടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ക്ലാസ്സ് നടത്തരുതെന്ന് നിര്‍ദേശം നല്‍ക്കുകയും ചെയ്യ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനധ്യാപിക എസ്. മിനിക്കുട്ടിയും പി.ടി.എ ഭാരവാഹികമായ ബി.കെ ബഷീര്‍, അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ ബവിക്കര ജമാഹത്ത് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ട് മദ്‌റസ കെട്ടിടം താല്‍ക്കാലികമായി സ്‌കൂള്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് വരെ ക്ലാസ് നടത്താന്‍ ജമാഹത്ത് കമ്മിറ്റി മദ്‌റസ കെട്ടിടം വിട്ടു നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മദ്‌റസ കെട്ടിടം പരിശോധിക്കുകയും ക്ലാസ് നടത്താന്‍ അനുവദം നല്‍കുകയും ചെയ്യ്തതോടെ ഇന്നലെയാണ് സ്‌കൂള്‍ മദ്‌റസയിലേക്ക് മാറ്റിയത്.അപകടാവസ്ഥയിലായ സ്‌കൂള്‍ കെട്ടിടം കെ കുഞ്ഞിരാമന്‍ എം.എല്‍.എ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി എന്നിവരും സന്ദര്‍ഷിച്ചിരുന്നു. നേരത്തെ തന്നെ സ്‌കൂളിന്റെ ചുമരുകളിലും മറ്റും ചെറിയ തോതില്‍ വിള്ളലുണ്ടായിരുന്നു. അവധി കഴിഞ്ഞ് വീണ്ടും സ്‌കൂള്‍ തുറന്നപ്പോഴാണ് കൂടുതല്‍ ഭാഗത്ത് ചുമരുകള്‍ പൊട്ടിയ നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്യ്ത മഴയില്‍ സ്‌കൂളിന്റെ മേലെ ഭാഗത്ത് നിന്നും മഴവെള്ളം കുത്തിയൊലിച്ച് വന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ ഭാഗത്ത് വിള്ളല്‍ വീഴുകയും കെട്ടിടം കുടുതല്‍ അപകടാവസ്ഥയിലാവുകയും ചെയ്യ്തത്.

KCN

more recommended stories