ചെമ്പിരിക്ക ഖാസി വധം; ആക്ഷന്‍ കമ്മിറ്റിയുടെ രാപ്പകല്‍ സമരം

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ സി ബി ഐയുടെ അന്വേഷണം ഏകപക്ഷീയമാണെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി രാപ്പകല്‍ സമരം ആരംഭിച്ചു. ഡോ. വി സുരേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട്ട് ആരംഭിച്ച പ്രതിഷേധം എം എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ പ്രസംഗിച്ചു. നാളെ രാവിലെ പത്തുമണിവരെ സമരം തുടരുമെന്ന് സംഘാടകര്‍ പറഞ്ഞു.

KCN

more recommended stories