എല്‍ പി അധ്യാപകര്‍ മുതല്‍ വിസി വരെ: ഗുരു വന്ദനവുമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: വിദ്യാരംഭത്തിന്റെ ആദ്യാക്ഷരം കുറിച്ചു കൊടുത്ത പ്രാഥമികാധ്യാപകര്‍ മുതല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വരെയുള്ള ഒരു കൂട്ടം അധ്യാപകര്‍ക്ക് ഗുരു വന്ദനവുമായി അധ്യാപക അധ്യാപക ദിനമാചരിച്ചിക്കുകയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍. തങ്ങളുടെ ജീവിതത്തിന് ദിശാബോധം നല്‍കിയ പ്രിയപ്പെട്ട ഗുരുനാഥന്‍മാര്‍ക്ക് ഏറ്റവും അനുയോജ്യമായ ദിനത്തിലാണ് ഗുരുദക്ഷിണയായി ഗുരുവന്ദനം നടത്തി ആദരിച്ചത്. പുസ്തകത്തിനപ്പുറത്തുള്ള അറിവിന്റെ വലിയ ലോകവും വിലപ്പെട്ട ജീവിത പാഠങ്ങളും പകര്‍ന്ന് തന്ന അധ്യാപകരെയാണ് ക്ലബ്ബ് അംഗങ്ങള്‍ ഗുരു വന്ദനത്തിനായി കണ്ടെത്തിയത്.

അധ്യാപക ദിനത്തില്‍ ലയണ്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങള്‍ അവരുടെ വിദ്യാഭ്യാസ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകരെ തെരെഞ്ഞടുത്തു കൊണ്ടാണ് ഈ വേറിട്ടൊരാദരവ്. ഡോ: ഖാദര്‍ മാങ്ങാട്, പ്രൊഫ: എ.എം.ശ്രീധരന്‍, പി.കുഞ്ഞമ്പു നായര്‍, വി.എം. അമ്പു നായര്‍, കെ.എം.മുഹമ്മദ് സാലിഹ്, സെലിന്‍ ശ്രീധരന്‍, കൃഷ്ണകുമാര്‍ പി., അബ്ദുള്‍ കലാം ടി.പി., പി.കെ. അബ്ദുള്‍ റഹ്മാന്‍, എ.കണ്ണന്‍, കെ.രവിവര്‍മ്മന്‍, എന്‍.കുഞ്ഞാമത്, ചിത്രാഭായി കെ.വി., അറുവ.ടി, സുശീല കെ.എന്‍, ക്ലബ്ബ് അംഗങ്ങളായ ഗോവിന്ദന്‍ നമ്പൂതിരി, പി.കെ.പ്രകാശന്‍, നിഷിത സുകുമാരന്‍ എന്നീ അധ്യാപകരായ 19 പേരെയും ക്ലബ്ബ്ഓഫീസില്‍ നടന്ന ചടങ്ങിലും 13 അധ്യാപകരെ വീട്ടില്‍ ചെന്നുമാണ് ആദരിച്ചത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായ ചടങ്ങില്‍ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ.ദിനേശ് കുമാര്‍, ഡിസ്ട്രിക്ക് ചെയര്‍പേഴ്‌സണ്‍ പി.എം.അബ്ദുള്‍ നാസര്‍, മുന്‍ പ്രസിഡണ്ട് എം.ബി.ഹനീഫ, പി.കെ പ്രകാശന്‍, അന്‍വര്‍ ഹസ്സന്‍, അഷറഫ് കൊളവയല്‍, ഹാറൂണ്‍ ചിത്താരി, എം.ഷൗക്കത്തലി, ഗോവിന്ദന്‍ നമ്പൂതിതിരി,അബ്ദുള്‍ റഹീം ജൂലിയ ഹനീഫ, നിഷിത സുകുമാരന്‍, സഫാന ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories