ക്യാമ്പസുക്കളിലെ പെണ്‍കുട്ടിക്കള്‍ക്കെതിരെയുള്ള അക്രമം ചെറുക്കും: ഷാഹിദ റഷീദ്

കുമ്പള: ക്യാമ്പസുക്കളിലെ പെണ്‍കുട്ടിക്കള്‍ക്കെതിരെയുള്ള അക്രമം ചെറുക്കുമെന്ന് സംസ്ഥാന ഹരിത കമ്മിറ്റി സെക്രട്ടറി ഷാഹിദ റഷീദ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മടപ്പള്ളി കോളേജിലുണ്ടായ ഹരിത ജില്ലാ സെക്രട്ടറി തംജീദയെ അക്രമിച്ചതിലൂടെ എസ് എഫ് ഐ യുടെ കാടത്തരം അപലീയമണമെന്ന് IHRD കോളേജ് ഹരിത കമ്മിറ്റി രൂപീക്കരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യോഗത്തില്‍ ാളെ ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ മുഖ്യ പ്രഭാഷണം നടത്തി.കഴിഞ്ഞ വര്‍ഷം കോളേജില്‍ വെച്ച് ഉന്നത മാര്‍ക്ക് നേടിയ ഹരിത യൂണിറ്റ് പ്രസിഡന്റ് നെഫീസത്തുല്‍ മിസ്രിയ്യയെ ഉപഹാരം നല്‍ക്കി. ആയിഷ ഷാക്കിറ അധ്യക്ഷത വഹിച്ചു. എം എസ് എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമൊഗര്‍, ട്രഷറര്‍ റഹ്മാന്‍ പളളം, സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍, മെയ്തീന്‍ ബാത്തിഷ, വാഹിദ്,വഹാബ്, ജവാദ്, സഫ്വാന്‍,റംസാന്‍, കദീജത്ത് സിത്താറുല്‍ കാന്‍സിയ എന്നിവര്‍ സംസാരിച്ചു. പുതിയ ഹരിത കമ്മിറ്റിയായി ആയിഷത്ത് ഷാക്കിറ പ്രസിഡണ്ടായും, വൈസ് പ്രസിഡണ്ടുമാരായി സൈനബ ഹമീദ്, മെഹ്ഫൂസ, ജനറല്‍ സെക്രട്ടറിയായി ഫായിസ, ജോയിന്റ് സെക്രട്ടറിമാരായി ശബാന, ഫസീലയും, ട്രഷററായി തസ്‌നീമയെയും എന്നീവരെ തെരഞ്ഞെടുത്തു.സ്വാഗതം ആയിഷത്ത് ഷക്കീറ,ഫായിസ നന്ദിയും പറഞ്ഞു.

KCN

more recommended stories