ആടിയും പാടിയും ബാലചന്ദ്രനും കുട്ടികളും : വേറിട്ട അനുഭവമായി വിജയ മന്ത്രം

കാഞ്ഞങ്ങാട് : കൊട്ടി കൊട്ടി പാടി ബാലചന്ദ്രനും കുട്ടികളും. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ നടന്ന ‘വിജയ മന്ത്രം’ പരിപാടിയിലാണ് അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ എരവില്‍ കുട്ടികളുമായി ചങ്ങാത്തം കൂടിയത്.
‘ഒന്നാം പൂമരത്തില്‍ ഉണ്ടോ പൂ പറിക്കാന്‍… ആരുണ്ടെടാ, ഞാനുണ്ടെടാ, താനുണ്ട് കൂടെ ….’എന്നു തുടങ്ങുന്ന പാട്ട് പത്താം കുന്നിലേറി അവസാനിപ്പിച്ചപ്പോള്‍ കുട്ടികള്‍ ആഹ്‌ളാദത്തിന്റെ നെറുകയിലെത്തി.പഠന പ്രവര്‍ത്തനങ്ങളില്‍ താല്പര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ സഹായിക്കുന്ന നിരവധി പാട്ടുകളും കളികളും കൊണ്ട് രസകരമായ പരിപാടിയില്‍ യു.പി.വിഭാഗത്തിലെ എഴുപത് കുട്ടികള്‍ പങ്കെടുത്തു. എല്‍.പി.വിഭാഗത്തിന് ഭാസ്‌കരന്‍ വെള്ളൂര്‍ ക്ലാസെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജന്‍,പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി.കുഞ്ഞിക്കണ്ണന്‍, എം.അനിത നേതൃത്വം നല്‍കി.

KCN

more recommended stories