മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സി എച്ച് അനുസ്മരണവും വൈറ്റ്ഗാര്‍ഡ് സംഘവും സെപ്റ്റംബര്‍ 28 ന്

മേല്‍പറമ്പ്: മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ ചരമ ദിനമായ സെപ്റ്റമ്പര്‍ 28 ന് അനുസ്മരണവും വൈറ്റ് ഗാര്‍ഡ് സംഘവും പള്ളിക്കരയില്‍ നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ടലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നവമ്പര്‍ 24 ന് ആരംഭിക്കുന്ന യുവജ യാത്രയുടെ പ്രചരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഒക്‌റ്റോബര്‍ 15ന് മുമ്പ് പഞ്ചായത്ത് തലങ്ങളില്‍ പദയാത്രയും ശാഖ തലങ്ങളില്‍ നാട്ടു കൂട്ടം പരിപാടികളും നടത്തും.

പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല വൈസ് പ്രസിഡണ്ട് ഹാരിസ് പട്ട്‌ള ജില്ല കമ്മിറ്റി തീരുമാനങ്ങള്‍ റിപോര്‍ട്ട് ചെയ്തു.അബ്ബാസ് കൊളച്ചപ്പ്, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, അബുബക്കര്‍ കണ്ടത്തില്‍, ടി കെ ഹസീബ്, നിസാര്‍ ഫാത്തിമ, ഷാനവാസ് എം ബി, ഷഫീഖ് മയിക്കുഴി, കെ എം എ റഹ്മാന്‍ കാപ്പില്‍, ആബിദ് മാങ്ങാട്,നൗഷാദ് ബികെ, കബീര്‍ മു സ്ലിലിയാ നഗര്‍, ശംസുദ്ധീന്‍ ചിറക്കല്‍, റാഷിദ് കല്ലിങ്കാല്‍, കെ എ യൂസഫ്, ദാവുദ് പളളിപ്പുഴ, മൊയ്തു തൈര എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

KCN

more recommended stories