സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു; പവന് 320 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപ ഒറ്റയടിക്കു വര്‍ധിച്ചു 23,200 രൂപയിലെത്തി. ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിയവിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

ഗ്രാമിന് 40 വര്‍ധിച്ച് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മെയ് മാസം 18 ന് ആണ് ഏറ്റവും കൂടിയ വിലയിലെത്തിയത്. അന്ന് പവന് 23,400 രൂപയിലെത്തി. പിന്നീട് വില കുറയുന്ന പ്രവണതയായിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോള്‍ 73.33 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

രാവിലെ ഡോളറിനെതിരെ 72.91 എന്ന നിലയില്‍ നിന്ന് 42 പൈസ ഇടിഞ്ഞ് 73.33 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇന്ന് ബാരലിന് 85 ഡോളറിലേക്ക് ഉയര്‍ന്നു.

KCN

more recommended stories