സെല്‍ഫിയെടുക്കാന്‍ പുഴയിലൂടെ നീന്തുന്നതിടെ യുവാവ് മുങ്ങി മരിച്ചു

സെല്‍ഫിയെടുക്കാന്‍ പുഴയിലൂടെ നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിതാണു യുവാവ് മരിച്ചു. പെരുമ്പാവൂര്‍ വാഴക്കുളം കോഴിക്കോടന്‍ വീട്ടില്‍ ജയന്റെ മകന്‍ വിഷ്ണു (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. മുങ്ങല്‍ വിദഗ്ദ്ധരും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്.

ഞായറാഴ്ച വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം കടമക്കുടി പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു വിഷ്ണു. ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ പുഴയുടെ മധ്യത്തിലുള്ള ഫോണ്‍ കടിച്ചുപിടിച്ചു നീന്തുകയായിരുന്നു വിഷ്ണു. ഇതിനിടെ പുഴയില്‍ മുങ്ങി താവുകയായിരുന്നു. വിഷ്ണുവിനു വേണ്ടി കൂട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

അമ്മ: രാധാമണി. സഹോദരി: വിധുമോള്‍.

KCN

more recommended stories