ശബരിമല സ്ത്രീ പ്രവേശനം; വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അയ്യപ്പ ഭക്ത കൂട്ടായ്മയും, അയ്യപ്പധര്‍മപ്രചാരസഭയും, വിഎച്ച്‌പിയും നല്‍കിയ റിട്ട് ഹര്‍ജികളാണ് നവംബര്‍ 13 ന് പരിഗണിക്കുക. 13 ന് വൈകിട്ട് മൂന്നുമണിക്കായിരിക്കും റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു. തുറന്ന കോടതിയിലായിരിക്കും റിട്ട് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജികള്‍ പരിഗണിക്കുമ്ബോള്‍ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധിയിലെ വസ്തുതകള്‍ എങ്ങനെ പരിഗണിക്കുമെന്ന കാര്യവും നിര്‍ണായകമാണ്.

അതേസമയം, പുനഃ പരിശോധനാ ഹര്‍ജികള്‍ എന്നുപരിഗണിക്കുമെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. മൊത്തം 19 പുനഃപരിശോധനാ ഹര്‍ജികളുണ്ടെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബെഞ്ച്, ഇവ എപ്പോള്‍ പരിഗണിക്കുമെന്നു പറയാന്‍ തയാറായില്ല. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും എസ്.ജയ രാജ്കുമാറും നല്‍കിയ ഹര്‍ജികളാണ് ഇന്നലെ അഭിഭാഷകര്‍ പരാമര്‍ശിച്ചത്.

വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കോടതിയില്‍ ഇടപെടല്‍ നടത്തുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ 26 പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ലഭിച്ചിട്ടുണ്ട്. ഇതിലെല്ലാം കക്ഷിയായതിനാല്‍ ബോര്‍ഡിന്റെ നിലപാട് അറിയിക്കാനാകും. ഇതുസംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വം കമ്മിഷണര്‍ എന്‍.വാസു ഇന്നു ഡല്‍ഹിക്കു പോകും.

അതിനിടെ, ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് ബോര്‍ഡിനുവേണ്ടി നേരത്തേ ഹാജരായ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. സ്ഥിതി റിപ്പോര്‍ട്ട് കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാമെന്നും പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും അഭിഭാഷകര്‍ സൂചിപ്പിച്ചു. വിധിയില്‍ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമെന്നാണു വ്യവസ്ഥ. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിധിച്ചത്. 10- 50 പ്രായഗണത്തിലെ സ്ത്രീകളെ ആര്‍ത്തവ കാരണത്താല്‍ വിലക്കുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വിധിച്ചു.

KCN

more recommended stories