പി.ബി അബ്ദുള്‍ റസ്സാഖിന്റെ ആകസ്മിക വിയോഗം സമസ്തക്കും സമുദായത്തിനും തണല്‍മരം നഷ്ടമായി എസ് കെ എസ് എസ് എഫ് ആലൂര്‍

കാസര്‍കോട് : ആലൂര്‍ ശാഖ എസ്.കെ.എസ്.എസ്.എഫ് പി.ബി അബ്ദുള്‍ റസാഖ് അനുസ്മരണം നടത്തി. ആലൂര്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ നടന്ന അനുസ്മരണ യോഗം എസ്.വൈ.എസ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫോറൈന്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ് എഫ് ശാഖ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ എസ് ഉദുമ മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പി.ബി അബ്ദുള്‍ റസ്സാഖ് ന്റെ മരണം സമസ്തക്കും സമുദായത്തിനും തീരാനഷ്ടമെന്ന് ഫോറൈന്‍ മുഹമ്മദ് കുഞ്ഞി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. പി.ബി അബ്ദുള്‍ റസ്സാഖിന്റെ ആകസ്മിക മരണം സമസ്തക്കും സമുദായത്തിനും തീരാനഷ്ടമാണന്നും തണല്‍മരത്തെയാണ് നഷ്ടമായതെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുമ്പില്‍ തന്നെയായിരുന്നു റദ്ദുച്ചാന്റെ സ്ഥാനമെന്നും തന്റെ മണ്ഡലത്തെ മുമ്പെങ്ങും ഇല്ലാത്ത വിതം വികസനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് റദ്ദുച്ചയില്‍ സമൂഹത്തിന് അനുകരിക്കാന്‍ മാതൃക ഉണ്ടെന്നും അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ബി.കെ ഹംസ പറഞ്ഞു.

ബി.കെ മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ ഖാദര്‍ കോളോട്ട്, മഷൂദ് മീത്തല്‍, ബി.കെ സിദ്ധീഖ് പ്രസംഗിച്ചു. അബ്ദുല്ല ആലൂര്‍, ബഷീര്‍ കടവില്‍, റസ്സാഖ്മീത്തല്‍,അസീസ് എം.എ, ഇര്‍ഷാദ് മീത്തല്‍, അബ്ദുല്ല എ.എം, അഹമ്മദ് മീത്തല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories