അബുല്‍ റസാഖ് ലാളിത്യത്തിലൂടെ ഉയര്‍ന്ന നേതാവ് : ജിദ്ദ കെ എം സി സി

ജിദ്ദ : വിട പറഞ്ഞ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ പി.ബി.അബ്ദുല്‍ റസാഖിന്റെ മയ്യത്ത് നമസ്‌കാരവും അനുശോചന യോഗവും കെഎംസിസി ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി, കെഎംസി സി ജിദ്ദ കാസര്‍കോട് ജില്ലാ, എസ് വൈ എസ് ജിദ്ദ കാസര്‍കോട് ജില്ലാ, കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ വെച്ച് നടന്നു.എളിമയാര്‍ന്ന ജീവിതാനുഭവങ്ങളിലൂടെയും ലാളിത്യത്തിലൂടെയും ഉന്നത പദവിയില്‍ എത്തിച്ചേരുമ്പോഴും പടവുകള്‍ ഓരോന്ന് കയറുമ്പോഴും താന്‍ നടന്നു നീങ്ങിയ വഴി മറന്നു പോവാതെ എല്ലാ വിഭാവങ്ങള്‍ക്കും അത്താണിയായി, സംരക്ഷകനായി നിലകൊണ്ട നേതാവായിരുന്നു അബ്ദുല്‍ റസാഖെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ അനുസ്മരിച്ചു. അദ്ദേഹം സ്വന്തം കുടുംബത്തെ മാത്രം അനാഥമാക്കി കൊണ്ടല്ല കടന്നു പോയത് സമൂഹത്തിലെ പലരെയും പാര്‍ട്ടിയെയും അനാഥമാക്കി കൊണ്ടാണ് പരലോകത്തേക്കു യാത്രയായെതെന്നും അനുശോചന യോഗത്തില്‍ അഭിപ്രായപ്പെട്ടു. കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജിദ്ദ കെ എം സി സി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്,ജന സെക്രട്ടറി അബൂബക്കര്‍ അരീമ്പ്ര,സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍. അബ്ദുള്ള ഫൈസി,അബൂബക്കര്‍ ദാരിമി ആലംപാടി,പി.വി.മുസ്തഫ, സി.കെ.റസാക്ക് മാസ്റ്റര്‍, സി.ഒ.ടി.അസീസ് ,വി.പി അബ്ദുല്‍ റഹ്മാന്‍ കോഴിക്കോട്, അബ്ദുള്ള പാലേരി ,നാസര്‍ എടവനക്കാട്,ഹസ്സന്‍ ബത്തേരി ,ഇബ്രാഹീം ഇബ്ബു മന്‌ജ്വെശ്വരം,അബ്ദുള്ള ഹിറ്റാച്ചി,ലത്തീഫ് മുസ്ലിയാരങ്ങാടി,മജീദ് പുകയൂര്‍,ബഷീര്‍ ചിത്താരി ,കാദര്‍ ചെര്‍ക്കള,കെ.എം.ഇര്‍ഷാദ് എന്നിവര്‍ അനുസ്മരിച്ചു ജലീല്‍ ബേര്‍ക്ക നന്ദി പറഞ്ഞു

KCN

more recommended stories