പ്രളയ നഷ്ടം 31,000 കോടി: യുഎന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കേരളം നേരിട്ട പ്രളയദുരന്തത്തില്‍ 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഐക്യരാഷ്ട്രസഭ സമിതി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് യുഎന്‍ സമിതി റിപ്പോര്‍ട്ട് കൈമാറി. പ്രളയത്തിന് ശേഷം യുഎന്‍ സംഘം നടത്തിയ പഠനത്തിലാണ് നഷ്ടം കണക്കാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.

സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ടാണ് യുഎന്‍ സമിതി സമര്‍പ്പിച്ചത്. മൂന്നുവര്‍ഷത്തിനകം നടപ്പിലാക്കേണ്ട നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുന്നതിനുളള നടപടികള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തുമെന്നാണ് കരുതുന്നത്.

പ്രളയദുരന്തത്തെ നേരിടാന്‍ കേരളം നെതര്‍ലന്‍ഡ്‌സ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്ന് നേരത്തെ യുഎന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. പ്രളയബാധിത മേഖലകളില്‍ താമസം ഒഴിവാക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

KCN

more recommended stories