വിശ്വാസ സംരക്ഷണ ജാഥ: നവംബര്‍ 9ന് സ്വീകരണം നല്‍കും

മുളിയാര്‍: വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക എന്ന ആവശ്യമുന്നയിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസസംരക്ഷണ ജാഥയ്ക്ക് നവംബര്‍ 9ന് രാവിലെ 10 മണിക്ക് പെരിയയില്‍ വച്ച് നല്‍കുന്ന സ്വീകരണം വിജയിപ്പിക്കുവാന്‍ മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. പെരിയയിലെ സ്വീകരണ പരിപാടിയില്‍ മുളിയാര്‍ മണ്ഡലത്തില്‍ നിന്ന് 300 പേരെ സംബന്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറിമാരായ ബി.സി കുമാരന്‍, പ്രസന്ന ചന്ദ്രന്‍, എം.ദാമോധരന്‍, ഷാജി സെബാസ്റ്റ്യന്‍, നേതാക്കളായ പി.കുമാരന്‍ നായര്‍, മണികണ്ഠന്‍ ഓമ്പയില്‍, ബിന്ദു ശ്രീധരന്‍, അയിത്തപ്പ അമ്മങ്കോട്, എ. വേണുകുമാര്‍, എം.നാരായണന്‍, ടി.കുഞ്ഞിക്കണ്ണന്‍, പി.നാരായണന്‍ നായര്‍, കേളു പാട്ടികൊച്ചി സുധീഷ്, എം.മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, മണികണ്ഠന്‍ മാളങ്കൈ, എ.ഗംഗാധരന്‍ നായര്‍, എം.ഭാസ്‌കരന്‍ നായര്‍, മധുസൂദനന്‍, ചന്ദ്രന്‍ നായര്‍, വിനോദ്, എന്‍. ഭാസ്‌കരന്‍, സുരേഷ്, ഇ.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories