സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥി സമൂഹത്തേയാണ് കാമ്പസുകളില്‍ സൃഷ്ടിക്കപ്പെടേണ്ടത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

പൊവ്വല്‍: സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയാണ് ക്യാമ്പസുകളില്‍ സൃഷ്ടിക്കപ്പെടേണ്ടത് എന്ന് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്. എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജ് യൂണിയന്‍ ഉദ്ഘാടന പരിപാടി ആവാസ് 2.0 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത പരിപാടിയില്‍ മുഖ്യാതിഥി ബാലകൃഷ്ണന്‍ പെരിയ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, പിടിഎ സെക്രട്ടറി അജയന്‍ പനയാല്‍, പിടിഎ വൈസ് പ്രസിഡണ്ട് എ അബ്ദുല്‍റഹ്മാന്‍, പി. ടി.എ എക്‌സിക്യൂട്ടിവ് മെമ്പര്‍മാരായ ഷാഹുല്‍ ഹമീദ്, ജലീല്‍ കടവത്ത്, ഡോ.അബൂബക്കര്‍, വിനോദ് ജോര്‍ജ്, പ്രവീണ്‍ കുമാര്‍, നിഷാന്ത്, നബീസ മുഹമ്മദ് കുഞ്ഞി, കോളേജ് യൂണിയന്‍ മെമ്പര്‍മാരായ ലാസിമ, അല്‍ത്താഫ് ഹസ്സന്‍, റിഷാദ് , റാഫി എന്നിവര്‍ സംബന്ധിച്ചു. കോളേജ് യൂണിയന്‍ വൈസ് ചാന്‍സിലര്‍ മര്‍വ സ്വാഗതവും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി നന്ദിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

KCN

more recommended stories