പൊവ്വല്‍ ബൈത്തുറഹ്മ നാടിന് സമര്‍പ്പിച്ചു

പൊവ്വല്‍: മുസ്ലിം ലീഗ് പൊവ്വല്‍ മേഖല റിലീഫ് കമ്മിറ്റിയും, പൊവ്വല്‍ കെ.എം.സി. സി യു.എ.ഇ കമ്മിറ്റിയും സംയുക്തമായി നിര്‍മ്മിച്ച ബൈത്തുറഹ്മ നാടിന് സമര്‍പ്പിച്ചു. ബഹുമാനപെട്ട സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോള്‍ വീടിന്റെ താക്കോല്‍ കൈമാറി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പൊവ്വല്‍ മേഖല റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ. ബി. ഷാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സി. ടി. അഹമ്മദ് അലി സാഹിബിന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. മുഹമ്മദ് കുഞ്ഞി സാഹിബ് ഷാള്‍ അണിയിച്ചു സ്വീകരണം നല്‍കി. റിലീഫ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശുകൂര്‍. എം. എസ്. സ്വാഗതവും, കണ്‍വീനര്‍ ബാത്തിഷ പൊവ്വല്‍ നന്ദിയും പറഞ്ഞു. ശരീഫ് കോട്ടപ്പുറം മലപ്പുറം, ബഷീര്‍ വെള്ളിക്കൊത്തു മുഖ്യ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ. ബക്കര്‍, ട്രഷറര്‍ ഹമീദ് മാങ്ങാട് പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എം.കെ. അബ്ദുല്‍ റഹിമാന്‍ ഹാജി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, മന്‍സൂര്‍ മല്ലത്, ശരീഫ് കൊടവഞ്ചി, പി ഹസ്സൈനാര്‍, ബി.എം. അഷ്റഫ്, അബ്ബാസ് കൊലചെപ്പ്, സിദ്ധീഖ് ബോവിക്കാനം, ഷഫീക് ആലൂര്‍, അബുദാബി കെ.എം.സി.സി പ്രസിഡന്റ് മൊട്ട അബ്ദുല്‍ ഖാദര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എ. കെ ഫൈസല്‍, എ. പി അസൈനാര്‍, എം. അബ്ദുല്ല കുഞ്ഞി ഹാജി, ബി. എം. ഹാരിസ്, അനീഫ് പൈക്ക, എ. കെ യൂസഫ്, അബ്ദുള്ള കുളത്തിങ്കര, ഷാഫി പാറപ്പള്ളം, പി. ഷാഫി ചാല്‍ക്കര, പുതിയ വളപ്പ് മുഹമ്മദ് ഹാജി, ഉനൈസ് മദനി നഗര്‍, തൈഷീര്‍ പൊവ്വല്‍, നിയാസ് കോണിക, മന്‍സൂര്‍ പൊവ്വല്‍, റാഷിദ് പൊവ്വല്‍, അല്‍ത്താഫ് പൊവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories