ഈ മാസം 21 മുതല്‍ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ സാധ്യത

മുംബൈ: ഈ മാസം 21 മുതല്‍ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ സാധ്യത. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തു വന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്. ഡിസംബര്‍ 21-(വെള്ളി) ന് രാജ്യമൊട്ടുക്ക് പണിമുടക്ക് നടത്തുമെന്ന് രണ്ടു തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. 26-(ബുധന്‍) നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24 (തിങ്കള്‍) മാത്രമാണ് പ്രവൃത്തിദിനമായി വരുന്നത്. ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരേയാണ് ആദ്യ പണിമുടക്ക്. രണ്ടാം പണിമുടക്കാകട്ടെ, ബറോഡ, ദേന, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയും.

KCN

more recommended stories