പൂച്ചക്കാട്ട് ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മിക്കുന്നത് മീറ്ററുകള്‍ മാറി; പിന്നില്‍ കച്ചവടതാത്പര്യമെന്ന് പരാതി

പള്ളിക്കര: കാഞ്ഞങ്ങാട് – കാസര്‍കോട് കെ എസ് ടി പി പാതയിലെ പൂച്ചക്കാട്ട് യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥലത്ത് ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നതായി പരാതി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുവാനുള്ളവര്‍ക്കായി പുതുതായി നിര്‍മ്മിക്കുന്ന ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണത്തിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.നിലവിലുള്ള സ്റ്റോപ്പില്‍ നിന്നും മീറ്ററുകള്‍ മാറിയാണ് പുതുതായി ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നത.് ഇതിനുപിന്നില്‍ നാട്ടിലെ പ്രമുഖരായ വ്യക്തികള്‍ നിര്‍മ്മിക്കുവാന്‍ പോകുന്ന ഷോപ്പിംഗ് മാളിന്റെ കച്ചവടതാല്‍പര്യമാണെന്നാണ് നാട്ടുകാരുടെ ആരോപണം.ഇത് സംബന്ധിച്ച് യാത്രക്കാര്‍ കെഎസ്ടിപി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഈ വ്യക്തികളുടെ ഇടപെടലുകള്‍ കാരണം അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. പൂച്ചക്കാട,് കിഴക്കേക്കര, മുക്കൂട്,ചിറക്കാല്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് നിലവിലെ വെയിറ്റിംഗ് ഷെഡില്‍ നിന്നും മാറി വളരെ അകലെ സ്ഥാപിക്കുന്ന വെയ്റ്റിംഗ് ഷെഡ് ഏറെ ദുരിതമായിരിക്കും സൃഷ്ടിക്കുക.ബസ് വെയ്റ്റിംഗ് ഷെഡ്, ജംഗ്ഷനില്‍ നിന്നും മാറി വളരെ ദൂരെയായാല്‍ രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്ന സ്ത്രീ യാത്രക്കാര്‍ക്കുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങള്‍ മാനിച്ച് ബസ് വെയിറ്റിംഗ് ഷെഡ് ജംഗ്ഷന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുവാന്‍ കെഎസ്ടിപി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

KCN

more recommended stories