കൃഷ്ണയ്യര്‍ സ്മരണകളുമായി നീലേശ്വരത്തെ ജലജീവനം

കാഞ്ഞങ്ങാട്: നീലേശ്വരം നഗരസഭ ഹരിത കേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ജലജീവനം അതിജീവനത്തിന്’ പരിപാടിയുടെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1957 ലെ ഇ.എം.എസ്. മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പാലായി വള്ളിക്കുന്നുമ്മല്‍ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനമാണ് നടത്തിയത്. നവീകരണ പ്രവൃത്തിയുടെയും, ശുചീകരണത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. ജലസേചനത്തിന് ഏറ്റവും അധികം ഉപയോഗപ്പെടുന്ന വള്ളിക്കുന്നുമ്മല്‍ കുളം പുനര്‍ നിര്‍മ്മിക്കുക വഴി ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്.

ചടങ്ങില്‍ കൗണ്‍സിലര്‍ പി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി. മനോജ് കുമാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍.കെ. മനോജ് കുമാര്‍, ടി.വി രാമകൃഷ്ണന്‍, കെ .പി ഗംഗാധരന്‍, ഒ.പി. വി.ദിവാകരന്‍, രൂപേഷ് ജെ.എച്ച്.ഐ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. പരിപാടിക്ക് കെ.വി.കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ടി.വി.രാജന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories