സുന്നീ യുവജന സംഘം ഉദുമ മണ്ഡലം സംഘടന ശില്‍പശാല ജനുവരിയില്‍

മേല്‍പറമ്പ്: സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും സമസ്തയുടെ ആശയങ്ങള്‍ പുതിയ തലമുറയെ ബോധവല്‍കരിക്കുന്നതിനും വേണ്ടി സംഘടനാ ശില്‍പശാല ജനുവരിയില്‍ ഉദുമ ഈച്ചിലിങ്കാല്‍ ശംസുല്‍ ഉലമ ഇസ്ലാമിക സെന്ററില്‍ നടത്താന്‍ സുന്നി യുവജന സംഘം ഉദുമ മണ്ഡലം പ്രവര്‍ര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
വര്‍ക്കിംഗ് പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പരിക്ക അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാശിം ദാരിമി ദേലംപാടി സ്വാഗതം പറഞ്ഞു.എബി ശാഫി, ഹംസ ആലൂര്‍, അബുബക്കര്‍ ഉദുമ, ഫോറിന്‍ മുഹമ്മദ് ആലൂര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.സെക്രട്ടറി റഊഫ് ബായിക്കര നന്ദി പറഞ്ഞു.

KCN

more recommended stories