എസ്.പി.സി ക്യാമ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഗോപാലന്‍ പി യുടെ അധ്യക്ഷതയില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍കുമാര്‍ എസ്.പി.സിയുടെ ലക്ഷ്യവും കടമയും വ്യക്തമാക്കി കൊണ്ടും, കുട്ടികളില്‍ ഉണ്ടാകേണ്ട വ്യക്തിത്വത്തെ കുറിച്ചും സംസാരിച്ചു. പി- ടി.എ.പ്രസിഡണ്ട് വി.സുധാകരന്‍, സ്റ്റാഫ് സെക്രട്ടറി കെ അശോകന്‍, എം.എം.സി ചെയര്‍മാന്‍ പി. പുഷ്പ, പ്രധാന അധ്യാപകന്‍ മാധവന്‍ എ.ടി, സി പി ഒ ലക്ഷമണന്‍ കൈ പ്രത്ത്, എ സി പി ഒ രതി ടീച്ചര്‍, ഡി.ഐ. രത്‌നാകരന്‍ സി, ഡബ്ല്യു ഡി ഐ രേഷ്മ എം എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories