അവിസ്മരണീയമായി ചിത്രകലാ ക്യാമ്പ്

പള്ളിക്കര: പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി ചിത്രക്കാരന്മാരുടെ നവവര്‍ഷം ചിത്ര വര്‍ഷം. ബേക്കല്‍ ബീച്ചില്‍ നടത്തിയ ചിത്രകലാ ക്യാമ്പ് ആസ്വാദകരുടെ മനം കുളിര്‍പ്പിച്ചു. കാസര്‍കോട് കലാപീഠം സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പില്‍ 72 കലാകാരന്മാര്‍ പങ്കെടുത്തു. രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി ചിത്രം വരച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാകാരന്മാര്‍ കടലോരത്തും മറ്റുമായി ചിത്രരചനയില്‍ ഏര്‍പ്പെട്ടു. മണിക്കൂറുകള്‍ കൊണ്ട് വര്‍ണാഭമായ നിരവധി ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുകയുണ്ടായി. സമാപന സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബി.ആര്‍ ഡി.സി എം.ഡി മന്‍സൂര്‍ ടി.കെ അദ്ധ്യക്ഷത വഹിച്ചു. എം.വി.തമ്പാന്‍ പണിക്കര്‍ ,സുകുമാരന്‍ പൂച്ചക്കാട്, രവി പിലിക്കോട്, സൈഫുദ്ധീന്‍ കളനാട്, ,എം.ജി ആയിഷ, മാധവ ബേക്കല്‍, ആയിഷ റസാഖ്, കെ.ടി ആയിഷ എന്നിവര്‍ സംസാരിച്ചു. കെ.പുഷ്‌ക്കരാക്ഷന്‍ സ്വാഗതവും ഇ.വി.അശോകന്‍ നന്ദിയും പറഞ്ഞു.

വരച്ച ചിത്രങ്ങള്‍ വൈകുന്നേരം പ്രദര്‍ശനത്തിന് വെച്ചു. നിരവധി ആളുകള്‍ ചിത്രങ്ങള്‍ വാങ്ങാന്‍ എത്തി. മുഴുവന്‍ ചിത്രങ്ങളും കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കും. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ജില്ലയിലെ ചിത്രകലാകാരന്മാരുടെ സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കാനും മുതിര്‍ന്ന കലാകാരന്മാരുടെ ക്ഷേമത്തിനും ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

KCN

more recommended stories