കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം മതേതരത്വത്തെ തകര്‍ക്കും: എന്‍.സി.പി ജില്ലാ കമ്മിറ്റി

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കുമെന്ന് എന്‍.സി.പി സംസ്ഥാന ട്രഷറര്‍ അഡ്വ.ബാബു കാര്‍ത്തികേയന്‍ പറഞ്ഞു. എന്‍.സി.പി ജില്ലാ കണ്‍വന്‍ഷന്‍ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സ്വീകരിച്ച നയം തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും ഈ വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള പ്രാദേശിക കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് അഡ്വ.സി.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.കുഞ്ഞിക്കൃഷ്ണന്‍മാസ്റ്റര്‍, പി.പി.അടിയോടി, നാരായണ വൈദ്യര്‍ മുള്ളേരിയ, ഒ.കെ.ബാലകൃഷ്ണന്‍, ജോസഫ് വടകര, ഗോപാലന്‍ തൃക്കരിപ്പൂര്‍, വിമല്‍ അടിയോടി, ദാമോദരന്‍ ബെള്ളിഗെ, കെ.പി.ദാമോദരന്‍, സി.ഇ.മുഹമ്മദ്, ഒ.ടി.സുജേഷ്, ലത്തീഫ് മുള്ളേരിയ, രവീന്ദ്രന്‍ കുമ്പഡാജെ, അബ്ദുള്‍ഹമീദ്, പ്രിന്‍സ് വെള്ളരിക്കുണ്ട്, കാറ്റാടി നാരായണന്‍, ബെന്നി എന്നിവര്‍ സംസാരിച്ചു. കണ്‍വന്‍ഷനില്‍ വെച്ച് ദാമോദരന്‍ ബെള്ളിഗെയെ ജില്ലാ സെക്രട്ടറിയായും ഒ.കെ.ബാലകൃഷ്ണനെ വൈസ് പ്രസിഡന്റായും പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.

KCN

more recommended stories